ഇടുക്കി വണ്ടിപ്പെരിയാറില്‍ മ്ലാവിനെ വേട്ടയാടിയ മുണ്ടക്കയം,പെരുവന്താനം സ്വദേശികള്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാർ – ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്ബനാര്‍ കല്ലാര്‍ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്.വണ്ടിപ്പെരിയാര്‍ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി.