കേരളാ കോണ്‍ഗ്രസ് കോരുത്തോട് മണ്ഡലം കമ്മറ്റി പുനസംഘടിപ്പിച്ചു

കേരളാ കോണ്‍ഗ്രസ് കോരുത്തോട് മണ്ഡലം കമ്മറ്റി പുനസംഘടിപ്പിച്ചു
കോരുത്തോട്: കേരളാ കോണ്‍ഗ്രസ് കോരുത്തോട് മണ്ഡലം കമ്മറ്റി പുനസംഘടിപ്പിച്ചു. പാപ്പച്ചന്‍ പാറയില്‍ അദ്ധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്റ്റിയറിംഗ് കമ്മറ്റി അംഗവുമായ മറിയാമ്മ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.സാംസ്‌കാരിക വേദി ജില്ലാ പ്രസിഡന്റ് അജീഷ് വേലനിലം,ഷാജി അറത്തില്‍,സാന്‍ മാത്യു കപ്പിലുമാക്കല്‍,സത്യന്‍ മുത്തേരി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി പാപ്പച്ചന്‍ പാറയില്‍ (പ്രസിഡന്റ് )സത്യന്‍ മുത്തേരി(സെക്രട്ടറി) റ്റോമി ഇത്തിപറമ്പില്‍, പ്രകാശന്‍ കൊച്ചേരി, ജെയിംസ് മലയ്ക്കല്‍,സിബി,കുഞ്ഞുമോന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page