വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം : വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് ഏന്തയാർ ടൗണിൽ വച്ച് വീട്ടമ്മയോട് ലൈംഗിക ചുവയോടുള്ള ആംഗ്യം കാണിച്ച്, അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.