മുണ്ടക്കയം കംഫര്‍ട്ട് സ്റ്റേഷനുള്ളില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
മുണ്ടക്കയം കംഫര്‍ട്ട് സ്റ്റേഷനുള്ളില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
മുണ്ടക്കയം: മുണ്ടക്കയം കംഫര്‍ട്ട് സ്റ്റേഷനുള്ളില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടുകൂടിയായിരുന്നു മടുക്ക പാറമട സ്വദേശിയായ യുവാവ് ശുചിമുറിക്കുള്ളില്‍ ബക്കറ്റ് കമഴ്ത്തിവെച്ച് കയറി ജനലില്‍ കയര്‍കെട്ടി തൂങ്ങിയത്. ഇവിടുത്തെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് ഇയാളെ രക്ഷപ്പെടുത്തിയത് മുറിക്കുള്ളില്‍ നിന്നും ശബ്ദം കേട്ട് ഇവര്‍ കതക് ചവിട്ടി പൊളിച്ചു കയറിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രാവിലെ ഇയാള്‍ ടൗണില്‍ വെച്ച് വീണു പരിക്ക് പറ്റിയിരുന്നു ഈ മുറിവുകലുമായാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് മുണ്ടക്കയം പോലീസിന് കൈമാറിയ ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.