നിരവധി മോഷണ കേസുകളിലെ പ്രതിയും,ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നതുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം : നിരവധി മോഷണ
കേസുകളിലെ പ്രതിയും,ജാമ്യത്തിലിറങ്ങി ഒളിവിൽ
കഴിഞ്ഞിരുന്നതുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത്
ഷജീർ മൻസിൽ വീട്ടിൽ ഷജീർ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ
2007ൽ മിനിലോറി മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട്കോ ടതി ഇയാൾക്ക് ജാമ്യം
അനുവദിക്കുകയുമായിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ്മേ ധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.