കാഞ്ഞിരപ്പള്ളിയില്‍ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി പാതയിൽ കാഞ്ഞിരപ്പള്ളി കുരിശ്കവലക്ക് സമീപം കെഎസ്ആർടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പട്ടിമറ്റം കറിപ്ലാവ് സ്വദേശി സ്‌കറിയാച്ചൻ (25) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം മണ്ണാറക്കയം ഭാഗത്തുനിന്ന് വന്ന ബൈക്ക് കുരിശു കവലയിലെ ഡിവൈഡറിൽ തട്ടി കോട്ടയം ഭാഗത്തുനിന്ന് വന്ന കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.