ഈരാറ്റുപേട്ടയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു
കോട്ടയം ഈരാറ്റുപേട്ടയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു
സംഭവത്തിൽ സുഹൃത്തായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തലപ്പുലത്താണ് സംഭവം. ഈരാറ്റുപേട്ട സബ്‌സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന ചുണ്ടങ്ങാതറയില്‍ ബൈജു (റോബി, 35) ആണ് മരിച്ചത്. കേസിൽ അയൽവാസിയായ പത്തനംതിട്ട അടൂർ സ്വദേശി സന്തോഷിനെ ഈരാറ്റുപേട്ട പോലീസ് പിടികൂടി.
ഇന്നലെരാത്രി എട്ട് മണിയോടായിരുന്നു സംഭവം. ബൈജുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലികൾ ഇരുവരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. ജോലിക്ക് ശേഷം ഇന്നലെ വൈകിട്ട് ഇവർ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കുമുണ്ടായി.