കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക്ക്ക് തിരികെ നല്‍കി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാതൃകയായി

എരുമേലി:കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക്ക്ക് തിരികെ നല്‍കി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാതൃകയായി .
എരുമേലി പഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങളായ രഞ്ചു, സനിത എന്നിവര്‍ക്കാണു് പ്ലാസ്റ്റിക്ക് ശേഖരണത്തിനിടയിലാണു് അരപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ ചെയിന്‍ കിട്ടിയത്.ഇവര്‍ വിവരം മെമ്പറെ അറിയിച്ചു ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചു. ഇതോടെ ചെയിനിന്റെ ഉടമ പാണപിലാവ് സ്വദേശി ലിസ സ്ഥലത്ത് എത്തി. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളായ രഞ്ചുവും സനിതയും ചെയിന്‍ ഉടമ ലിസിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page