മുണ്ടക്കയം ടൗണിൽ കളഞ്ഞുകിട്ടിയ സ്വർണം കൈമാറി മാതൃകയായി
മുണ്ടക്കയം ടൗണിൽ കളഞ്ഞുകിട്ടിയ സ്വർണം കൈമാറി മാതൃകയായി
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ കളഞ്ഞു കിട്ടിയ സ്വർണം കൈമാറി മാതൃകയായി. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ സ്വദേശിയായ സെൻ വർഗീസിനാണ് ബസ്റ്റാൻഡ് കവാടത്തിന് സമീപത്തു നിന്നും സ്വർണ്ണ ചെയിൻ കിടന്നു കിട്ടുന്നത്. ഇദ്ദേഹം ഈ സ്വർണം ബസ് എൻക്വയറി ഓഫീസിൽ ഏൽപ്പിച്ചു. തുടർന്ന് എൻക്വയറി ഓഫീസിലെ ജീവനക്കാർ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് കൊടുത്തതിനെ തുടർന്ന് സ്വർണ്ണം തേടി ഉടമസ്ഥ എത്തി. മുണ്ടക്കയം സ്വദേശിയായ അഞ്ജിത രഞ്ജിത്തിന്റെതായിരുന്നു ആഭരണം. തുടർന്ന് സ്വർണ്ണം ഉടമസ്ഥയ്ക്ക് കൈമാറി