സ്വാതന്ത്ര്യ ദിനത്തില്‍ ജനറല്‍ ആശുപത്രി ശുചീകരിച്ച് ചിറക്കടവിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍
സ്വാതന്ത്ര്യ ദിനത്തില്‍ ജനറല്‍ ആശുപത്രി ശുചീകരിച്ച് ചിറക്കടവിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പുതിയ പുതിയ കെട്ടിടംചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന ശുചീകരിച്ചു.കായകല്‍പം പരിശോധനയുടെ ഭാഗമായി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത കര്‍മ്മ സേന ആശുപത്രിയുടെ പുതിയ കെട്ടിടം സ്വാതന്ത്ര്യദിനത്തില്‍ ശുചീകരിച്ചത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വിവിധ ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞ് കെട്ടിടത്തിന്റെ അഞ്ചു നിലകളും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി ആര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആന്റണി മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് നിഷാ കെ മൊയ്തീന്‍, സെക്രട്ടറി
ഷെരീഫ് പി എ, പി ആര്‍ ഓ ടോമിനോ ജോസഫ്, എച്ച് അബ്ദുല്‍ അസീസ്, ശ്രീരേഖ, ഹരിത കര്‍മ്മ സേന കോഡിനേറ്റര്‍ മാരായ രാധാമണി, ഓമന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി