മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീണ ഗൃഹനാഥൻ മരിച്ചു

എരുമേലി: മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീണ ഗൃഹനാഥൻ മരിച്ചു. എയ്ഞ്ചൽവാലി മണക്കുന്നേൽ ജെയിംസ് തോമസ് ( 65) ആണ് . ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം. സ്വന്തം കൃഷി സ്ഥലത്തെ കൊടി കയറിയ തേക്കിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഉടനെ തന്നെ മുക്കൂട്ടുതറയിലെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുണ്ടുപറമ്പിൽ അന്നമയാണ് ഭാര്യ. മക്കൾ : ജബിൻ, ജിൻസി . സംസ്കാരം വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page