ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അവാർഡും മെമന്റോയും നൽകി ആദരിച്ചു
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അവാർഡും മെമന്റോയും നൽകി ആദരിച്ചു..
കാഞ്ഞിരപ്പള്ളി: നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വർക്കും, ഹിഫ്ള് പഠനം പൂർത്തിയാക്കിയവർക്കും ആദരിക്കൽ പള്ളി അങ്കണത്തിൽ വെച്ച് നടത്തി. പ്രസിഡൻറ് പി എം അബ്ദുസ്സലാം ഹാജി അധ്യക്ഷനായി. . സെൻട്രൽ ജമാഅത് ചീഫ് ഇമാം എ.പി. ശിഫാർ മൗലവി മുഖ്യപ്രഭാഷണം നടത്തി, പ്രസിഡൻറ് പി എം അബ്ദുസ്സലാം ഹാജി വിജയികളായവർക്ക് മോമെൻ്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു, സെക്രട്ടറി ഷഫീക്ക് താഴത്തു വീട്ടിൽ, നിയാസ്പൂത്തൂർ പള്ളി, ‘ നവാസ് മടുക്കോലി പറമ്പിൽ, പി ഇ അബ്ദുസ്സലാം പൂതക്കുഴി , അലി അക്ബർ, അൻസാരി വാവേർ, ഷിബിലി കറൻസ്, റിയാസ് കരിപ്പായിൽ എന്നിവർ സംസാരിച്ചു.