ഡോക്ടര്‍ അവധിയില്‍. മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയില്‍ ഈവനിംഗ് ഒ പി മുടങ്ങുന്നു.പകരം സംവിധാനമൊരുക്കാത്തതില്‍ പ്രതിക്ഷേധം
ഡോക്ടര്‍ അവധിയില്‍. മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയില്‍ ഈവനിംഗ് ഒ പി
മുടങ്ങുന്നു.പകരം സംവിധാനമൊരുക്കാത്തതില്‍ പ്രതിക്ഷേധം
മുണ്ടക്കയം: മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയില്‍ ഈവനിംഗ് ഒ പി
മുടങ്ങുന്നു.പകരം സംവിധാനമൊരുക്കാത്തതില്‍ പ്രതിക്ഷേധം ശക്തമായി.ചിക്കന്‍ പോക്‌സ് പിടിപ്പെട്ടതിനെ തുടര്‍ന്ന് ഒ പി യില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അവധിയെടുത്തതിനെ തുടര്‍ന്നാണ് ചികിത്സ മുടങ്ങിയത്. മൂന്നു ദിവസമായി ഉച്ചകഴിഞ്ഞ് ചികിത്സ തേടിയെത്തുന്ന രോഗികള്‍ ആശുപത്രിയിലെത്തി മടങ്ങുകയാണ്.അത്യാഹിത വിഭാഗത്തില്‍ ചികില്‌സ തേടിയെത്തി മടങ്ങുന്നവരുമുണ്ട്.എന്നാല്‍ ദിവസങ്ങളായി ചികിത്സ മുടങ്ങിയിട്ടും പകരം സംവിധാനമേര്‍പ്പെടുത്തുവാന്‍ അധികൃതര്‍ക്കായിട്ടില്ല.മുന്‍പ് മുണ്ടക്കയത്ത് ഡോക്ടര്‍മാര്‍ അവധിയെടുക്കുമ്പോള്‍ കൂട്ടിക്കല്‍ സി എച്ച് സി യിലെ ഡോക്ടര്‍ക്ക് പകരം ചുമതല നല്‍കിയിരുന്നു എന്നാല്‍ ഇതിനെതിരെ കൂട്ടിക്കലില്‍ പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണ ആ ശ്രമം ഉപേക്ഷിച്ചു.ഈവനിംഗ് ഒ പി യില്‍ പകരം ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനാണ് മുണ്ടക്കയം ഗവര്‍മെന്റ് ് ആശുപത്രിയുടെ ചുമതല. അതേ സമയം ഈവനിംഗ് ഒ പി മുടങ്ങിയതിനെ കുറിച്ച് പൊതു അറിയിപ്പ് നല്‍കുവാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയും ഏറെക്കുറെ നിര്‍ജ്ജീവാവസ്ഥയിലാണ്.