തൊണ്ടിമുതലായി പിടിച്ചെടുത്ത 2415 കിലോ ചന്ദനം എരുമേലിൽ നിന്നും മറയൂരിൽ എത്തിച്ചു
എരുമേലി: എരുമേലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽനിന്നും വിവിധ കേസുകളിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത 2415 കിലോ ചന്ദനം എരുമേലിൽ നിന്നും മറയൂരിൽ എത്തിച്ചു. സ്വകാര്യ ലോറിയിലും വനം വകുപ്പ് വാഹനത്തിലുമായാണ് ചന്ദനം ഇന്ന് എത്തിച്ചത് .എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ജയൻ, പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ അജയ്, വണ്ടംപതാൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ വി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദനം മറയൂരിൽ എത്തിച്ചത് . മാർക്കറ്റിൽ 2.5 കോടികളുടെ രൂപ വിലമരുമെന്നും ഇവർ പറഞ്ഞു.