മുണ്ടക്കയം കൊടികുത്തി മരുതുംമൂടിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു
മുണ്ടക്കയം: കൊട്ടാരക്കര ദിഡ്ഢിഖൽ ദേശീയ പാതയിൽ മുണ്ടക്കയം കൊടികുത്തി മരുതുംമൂടിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. പഞ്ചാലിമേട്ടിൽ സന്ദർശനം കഴിഞ്ഞ് വന്ന ആലുവ സ്വദേശികൾ സഞ്ചരിച്ച കാറും കുമളി കുഴിത്തൊളു വിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ആറു പേർക്കും ,ബസ്സ് യാത്രികരായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.കാർ യാത്രിക്കാരിൽ ഒരാളുടെ പരുക്ക് ഗുരതരമാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു