യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുണ്ടേരി ചെമ്പാരി ഭാഗത്ത് മൂക്കനോലിക്കൽ വീട്ടിൽ സുധീഷ് പി.വി (36) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ യുവതിയെ തന്റെ സുഹൃത്തിന്റെ വീട്ടിൽ വച്ച് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ കോഴിക്കോട് നിന്നും പിടികൂടുകയായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ രഞ്ജിത്ത്. എസ്.നായർ, റോബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.