വേലനിലത്ത് കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
വേലനിലത്ത് കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
വേലനിലം: കോഴിക്കൂട്ടില്‍ നിന്നും വലിയ പെരുമ്പാമ്പിനെ പിടികൂടി.വേലനിലം സീവ്യൂ റോഡില്‍ പി ആര്‍ രാജന്റെ വീട്ടില്‍ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കൂട്ടിലുണ്ടായിരുന്ന കോഴിയേയും പെരുമ്പാമ്പ് പിടികൂടി ഭക്ഷണമാക്കി.പുലര്‍ച്ചെ ശബ്ദം കേട്ടപ്പോഴാണ് വീട്ടുകാര്‍ കോഴിക്കൂട്ടിനുള്ളില്‍ പെരുമ്പാമ്പ് കയറിയ വിവരമറിയുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിച്ചതിന് തുടർന്ന് വകുപ്പ് ചുമതലപ്പെടുത്തിയ റെസ്ക്യൂവർ എത്തി പാമ്പിനെ പിടികൂടി