കണ്ണിമലയില്‍ വീണ്ടും കാട്ടാനകൂട്ടത്തിന്റെ വിളയാട്ടം വ്യാപക കൃഷിനാശം.പൊറുതിമുട്ടി ജനങ്ങള്‍
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമലയില്‍ വീണ്ടും കാട്ടാനകൂട്ടത്തിന്റെ ആക്രമണം. വ്യാപക കൃഷിനാശം.ബുധനാഴ്ച രാത്രി ഒരുമണിക്കു ശേഷമാണ് കണ്ണിമല പള്ളിയുടെ സ്ഥലത്തും തൊട്ടുപിന്നിലുള്ള സ്ഥലങ്ങളിലും കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.നൂറ് കണക്കിന് വാഴകളും തെങ്ങ്,കമുങ്ങ്,കപ്പ കൃഷി ചെയ്തിരുന്നത് ആനകൂട്ടം നശിപ്പിച്ചു.തേക്കിന്‍കൂപ്പില്‍ നിന്നും വരുന്ന വഴിയിലെല്ലാം തന്നെ കാട്ടാനകള്‍ നാശം വിതച്ചിട്ടുണ്ട്.