ഉറുമ്പിക്കര, മദാമ്മ കുളം ഓഫ് റോഡ് ഡ്രൈവിങ്ങിനിടയിൽ ജിപ്പുകൾ കുട്ടി മുട്ടി.സംഘർഷത്തിൽ യുവാവിന് തലക്ക് പരുക്കേറ്റു
ഓഫ് റോഡ് സവാരി ക്കിടെ ജീപ്പുകൾ കുട്ടി മുട്ടി , സംഘർഷത്തിൽ യുവാവിന് തലക്ക് പരുക്കേറ്റു
പീരുമേട് : ഉറുമ്പിക്കര, മദാമ്മ കുളം ഓഫ് റോഡ് ഡ്രൈവിങ്ങിനിടയിൽ ജിപ്പുകൾ കുട്ടി മുട്ടി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലുണ്ടായ സംഘർഷത്തിൽ ചെറുതോണി സ്വദേശിയായ സി എന്‍ അമലിന് തലക്ക് പരിക്കേറ്റു. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പീരുമേട് പോലിസ് 3 പേരെ അറസ്റ്റ് ചെയ്തു. 2 പേർ ഒളിവിലാണ്. മുണ്ടക്കയം വരിക്കാനി ഉദയം പുറത്ത് സുരജ് (22), വണ്ടൻപതാൽ നരിയാനിക്കൽ അമൽ (23), കരിനീലം കളപുരക്കൽ അലൻ (22) എന്നിവരാണ് പോലിസ് പിടിയിലായത്.
ഞായറാഴ്ച രാത്രി ഏഴിനാണ് സംഭവം.മുണ്ടക്കയം സ്വദേശികളായ അഞ്ച് പേർ അടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ജിപ്പാണ് ചെറുതോണി യിൽ നിന്നെത്തിയ രണ്ടംഗ സംഘത്തിന്റെജിപ്പിൽഇടിച്ചത്.തുടർന്നുണ്ടായവാക്കുതർക്കത്തിനിടയിലാണ് ഇയാൾക്ക് തലക്ക്പരിക്കേറ്റത്. സ്വർണ്ണമാലയും എണ്ണായിരം രൂപയുംനഷ്ടപ്പെട്ടതായിപീരുമേട്പോലിസിൽനൽകിയപരാതിയിൽപറയുന്നു.മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മകനാണ് പരിക്കേറ്റ അമല്‍