കടുവയിറങ്ങി…..? ടി ആര്‍ ആന്റ് റ്റി എസ്റ്റേറ്റിൽ പശുക്കളെ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി.
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ടി ആര്‍ ആന്റ് റ്റി എസ്റ്റേറ്റിൽ പശുക്കളെ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. വന്യമൃഗങ്ങൾ ആക്രമിച്ചതെന്ന് സംശയം. ചൊവ്വാഴ്ച പുലർച്ചെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കുപ്പക്കയം 2002 ആർ റ്റി ഫീൽഡിൽ ചെന്നാപ്പാറ അമ്പലത്തിന് മുകൾ ഭാഗത്ത് പശുക്കളെ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടത്തിലൂടെ ഇരുപത്തിയഞ്ചു മീറ്ററോളം പശുക്കളെ വലിച്ചിഴച്ചിട്ടുണ്ട്. കഴിഞ്ഞദിവസവും പശു കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇടവേളയ്ക്കുശേഷം വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായതോടുകൂടി തൊഴിലാളികളും ഭീതിയിലാണ്