വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഞ്ഞിരപ്പള്ളി : വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ വീട്ടിൽ അജയ് റ്റി.എസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടമ്മയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറുകയും ഇവരുടെ മകനെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ഇയാൾ ആക്രമിക്കുകയും,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവാവിന് ഇവരുമായി മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ ഇത്തരത്തില്‍ ആക്രമിച്ചത്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എസ്.ഐ സുരേഷ് കുമാർ വി.വി, സി.പി.ഓ ഓമാരായ ഹുസൈൻ, രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.