തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തിൽ കർക്കടക വാവുബലിയും രാമായണ മാസാചരണവും
തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തിൽ കർക്കടക വാവുബലിയും രാമായണ മാസാചരണവും
പാറത്തോട് – തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലിയും രാമായണ മാസാചരണവും ആചരിക്കും. ക്ഷേത്രത്തോടനുബന്ധിച്ചുള്ള ക്ഷേത്രക്കുളക്കരയിൽ കർക്കടക വാവുദിനമായ 17 ന് രാവിലെ 6 മുതൽ 9 വരെ പിതൃതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. പിതൃക്കൾക്ക് മോക്ഷ പ്രാപ്തിക്കുവേണ്ടി തിലഹവനം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകൾ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ.എസ്. ബാലചന്ദ്രൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
രാമായണ മാസമായി ആചരിക്കുന്ന 1-ാം തീയതി മുതൽ എല്ലാ പൂജാ ദിവസങ്ങളിലും രാമായണ പരായണം നടത്തുന്നതിനു പുറമെ 31 ന് അഖണ്ഡപരായണവും ഉണ്ടായിരിക്കും. രാവിലെ 6 മുതൽ ആരംഭിക്കുണ അഖണ്ഡപരായണം വൈകുന്നേരത്തെ ദീപാരാധനയ്ക്കു ശേഷം ശ്രീരാമപട്ടാഭിക്ഷേക പൂജയോടെ സമർപ്പിക്കും