പ്രളയത്തിൽ തകർന്ന എരുമേലി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് പുതിയ കെട്ടിടം നിർമിക്ക ണ മെ ന്ന് കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ

പ്രളയത്തിൽ തകർന്ന എരുമേലി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് പുതിയ കെട്ടിടം നിർമിക്ക ണ മെ ന്ന് കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) ആവശ്യപ്പെട്ടു. എരുമേലിയിൽ നിന്നും നിർത്തിവെച്ച ആനക്കാംപൊയിൽ ഉൾപ്പെടെയുള്ള ഷെഡ്യുളുകൾ ലാഭകരമായ വിധത്തിൽ പുനക്രമീകരിച്ച് മലയോര ഹൈവേയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും അസോസിയേഷൻ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ്‌ വി ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എബി ഡേവിഡ് പ്രവർത്തന റിപ്പോർട്ടും ട്രെഷറർ അജാസ് ലത്തീഫ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജീവനക്കാരുടെ മക്കളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ, സർവീസിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർ എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ആർ ഹരിദാസ്,ജില്ലാ സെക്രട്ടറി എം. കെ. ആശേഷ്,സംസ്ഥാന കൗൺസിൽ അംഗം അനൂപ് അയ്യപ്പൻ,സി ഐ ടി യു കോർഡിനേഷൻ സെക്രട്ടറി മുരളീധരൻ,പി എൻ മോഹനൻ, പി എം അനീഷ് കുമാർ എന്നിവർ സംസാരിച്ചു.. വി ബാബു(പ്രസിഡന്റ്‌), എബി ഡേവിഡ് (സെക്രട്ടറി), അജാസ് ലത്തീഫ് (ട്രെഷറർ) എന്നിവർ ഭാരവാഹികളായി 12 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page