മഴക്കെടുതി അവലോകന യോഗം വിളിച്ചു ചേർത്തു

മഴക്കെടുതി അവലോകന യോഗം വിളിച്ചു ചേർത്തു

കാഞ്ഞിരപ്പള്ളി

കാലവർഷം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി മഴക്കെടുതി അതിജീവിക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തികൾ ആസൂത്രണം ചെയ്യുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗം ചേർന്നു. യോഗത്തിൽ താഴെപറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.

ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾക്കും റവന്യൂ വകുപ്പിനും നിർദ്ദേശം നൽകി.

സന്നദ്ധ പ്രവർത്തകരെയും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും നേതൃത്വത്തിൽ സുസജ്ജമാക്കുന്നതിന് നിശ്ചയിച്ചു.

റോഡുകളിലും മറ്റിടങ്ങളിലും രൂപപ്പെട്ടിട്ടുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് നിശ്ചയിച്ചു.

നദികളിലും തോടുകളിലും മറ്റും അടിഞ്ഞുകൂടിട്ടുള്ള മണ്ണും മണലും എക്കലും ചെളിയും അടിയന്തിരമായി നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പിനും ഗ്രാമ പഞ്ചായത്തിനും നിർദേശം നൽകി.

അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ഗ്രാമ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.

കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് റോഡരുകിൽ പുഴയോട് അനുബന്ധിച്ച് അപകട സാധ്യത ഒഴിവാക്കുന്നതിന് ഫെൻസിങ് നിർമ്മിക്കുവാൻ നിശ്ചയിച്ചു.

റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് ഓടകളും കലുങ്കുകളും പൂർണ്ണമായും ക്ലീൻ ചെയ്ത് ജലമൊഴുക്ക് സുഗമമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

മുണ്ടക്കയത്തും എരുമേലിയിലും ഫയർ ഫോഴ്‌സിന്റെ താൽകാലിക യൂണിറ്റുകൾ തുടങ്ങുന്നതിന് നിശ്ചയിച്ചു.

സുരക്ഷിതത്വക്കുറവുള്ള ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിന് നിശ്ചയിച്ചു ആയതിന് പഞ്ചായത്ത്, റവന്യൂ വകുപ്പുകളെ ചുമതലപ്പെടുത്തി.അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ എം എൽ എ

യോഗത്തിൽ അധ്യക്ഷനായി. ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി ,തഹസിൽദാർ ബെന്നി മാത്യു, കാഞ്ഞിരപ്പളളി ഡി വൈ എസ് പി എം അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു മുരളീധരൻ (കൂട്ടിക്കൽ) വിജയമ്മ വിജയലാൽ (പാറത്തോട്) മറിയാമ്മ സണ്ണി (എരുമേലി) തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page