സാഫ് കപ്പില്‍ കുവൈത്തിനെ വീഴ്ത്തി ഇന്ത്യയ്ക്ക് കിരീടം

ബെംഗളൂരു: സാഫ് കപ്പില്‍ കുവൈത്തിനെ വീഴ്ത്തി ഇന്ത്യയ്ക്ക് കിരീടം. ഇന്ന് നടന്ന ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 5-4നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഒമ്പതാം തവണയാണ് സാഫ് കപ്പ് ഇന്ത്യ നേടുന്നത്.

 

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈം കഴിഞ്ഞപ്പോഴും കളി 1-1 എന്ന നിലയില്‍ ആയിരുന്നു.തുടര്‍ന്ന് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ആണ് ഇന്ത്യയുടെ വിജയം. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തില്‍ കുവൈറ്റ് ആണ് മികച്ച രീതിയില്‍ തുടങ്ങിയത്. 16ആം മിനുട്ടില്‍ ഒരു മികച്ച നീക്കത്തിലൂടെ അല്‍ ഖല്‍ദി കുവൈറ്റിന് ലീഡ് നല്‍കി. ഇന്ത്യയെ തുടക്കത്തില്‍ ഈ ഗോള്‍ സമ്മര്‍ദ്ദത്തില്‍ ആക്കി. ഇതിനു പിന്നാലെ ഇന്ത്യക്ക് ഒരു നല്ല അവസരം ലഭിച്ചിരുന്നു എങ്കിലും ഛേത്രിയുടെ ഷോട്ട് ലക്ഷ്യത്തില്‍ എത്തിയില്ല.

 

 

കുവൈറ്റിന്റെ പരുക്കന്‍ ടാക്ടിക്‌സുകള്‍ ഇന്ത്യയുടെ സ്വാഭാവിക നീക്കങ്ങള്‍ പലതും പകുതിക്ക് അവസാനിക്കാന്‍ കാരണം ആയി. പരിക്ക് കാരണം ആദ്യ പകുതിയില്‍ ഇന്ത്യക്ക് അന്‍വലിയെ നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയായി. അന്‍വര്‍ അലിക്ക് പകരം മെഹ്താബ് കളത്തില്‍ ഇറങ്ങി.

 

 

38ആം മിനുട്ടില്‍ ഇന്ത്യന്‍ നടത്തിയ ഒരു മനോഹര നീക്കം സമനില ഗോളില്‍ കലാശിച്ചു. ആശിഖ് കുരുണിയന്‍ തുടങ്ങിയ അറ്റാക്ക് ഛേത്രിയിലക്കും ഛേത്രിയില്‍ നിന്ന് സഹലിലേക്ക് സഹലില്‍ നിന്ന് ചാങ്‌തെയിലേക്കും വണ്‍ ടച്ച് പാസിലൂടെ ഒഴുകി. ചാങ്തയുടെ ടച്ച് ഗോളായും മാറി. ഇന്ത്യ അടുത്ത കാലത്ത് നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സ്‌കോര്‍ 1-1. രണ്ടാം പകുതിയില്‍ ഇന്ത്യ കൂടുതല്‍ അറ്റാക്കുകള്‍ നടത്തി. 62ാം മിനുട്ടില്‍ ചാങ്‌തെയുടെ ഒരു ഷോട്ട് കുവൈറ്റ് ഗോള്‍ കീപ്പര്‍ അനായാസം സേവ് ചെയ്തു. രണ്ടാം പകുതിയില്‍ നല്ല നീക്കങ്ങളെക്കാള്‍ ഫൗളുകളും മഞ്ഞ കാര്‍ഡുകളുമാണ് കാണാന്‍ ആയത്. എട്ട് മഞ്ഞ കാര്‍ഡുകള്‍ ആദ്യ 90 മിനുട്ടില്‍ പിറന്നു. സമനില തെറ്റാതെ 90 മിനുട്ട് കഴിഞ്ഞതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page