പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ഉത്തരവുമായ് ബഹു : ഹൈക്കോടതി
പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ഉത്തരവുമായ് ബഹു : ഹൈക്കോടതി
പാറത്തോട് – പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇടത് പാർട്ടികളിൽ പെട്ട മൂന്ന് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ജോ രജിസ്ട്രാർ നോമിനേറ്റ് ചെയ്ത അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് ഒരു വർഷമായിട്ട് ബാങ്ക് ഭരണം കൈയാളുന്നത്.. സാധാരണ ഗതിയിൽ ആറ് മാസം മാത്രമാണ് അഡ്മിനിസ്ടേറ്റിവ് കമ്മറ്റിയ്ക്ക് കാലാവധിയുള്ളത്. ആദ്യ ആറ് മാസത്തിന് ശേഷം ജോ – രജിസ്ട്രാറിന്റെ ഉത്തരവിലൂടെ വീണ്ടും ആറ് മാസത്തേയ്ക്ക് കൂടി കാലാവധി ഭരണസ്വാധീനമുപയോഗിച്ച് നീട്ടീ നൽകുകയാണുണ്ടായത്. തിരഞ്ഞെടുപ്പ് നടത്താൻ മൂന്ന് മാസം മുമ്പ് കമ്മറ്റി പ്രമേയം പാസാക്കി സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണമെന്നാണ് വ്യവസ്ഥ. നീട്ടി നൽകിയ കാലാവധിയും ഓഗസ്റ്റ് മൂന്നിന് അവസാനിയ്ക്കുമെന്നിരിയ്ക്കെ തെരഞ്ഞെടുപ്പിനായി പ്രമേയം പാസാക്കി അയയ്ക്കാൻ അഡ്മിനിസ്ടേറ്റിവ് കമ്മിറ്റി തയ്യാറായില്ല. ജോർജ്കുട്ടി ആഗസ്തി (കേരളാ കോൺഗ്രസ് – എം) കൺവീനറും പി.ആർ. പ്രഭാകരൻ (സി.പി.ഐ), പി. സൈജു (സി.പി.എം) എന്നിവർ അംഗങ്ങളുമായാണ് അഡ്മിനിസ്ടേറ്റിവ് കമ്മറ്റിയാണ് നിലവിലുള്ളത്.
തിരഞ്ഞെടുപ്പ് നടത്താതെ ഭരണസ്വാധീനമുപയോഗിച്ച് ഉത്തരവ് വാങ്ങി കാലാവധി നീട്ടിയെടുക്കാനുള്ള ഇടത് ശ്രമമാണ് കോടതി വിധിയിലൂടെ ഇല്ലാതാവുന്നത്. അഴിമതിയ്ക്ക് കൂട്ടുനിന്ന സി ഐ റ്റി യു അനുകൂല സർവീസ് സംഘടനാ ഭാരവാഹികളായ ചിലരെ രക്ഷിയ്ക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്. ബാങ്കിലെ 15724 – ാം നമ്പർ അംഗമായ റ്റി.എസ്.സതീഷ് നൽകിയ ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചയ്ക്കകം പ്രമേയം പാസാക്കി മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റി രൂപീകരിയ്ക്കണമെന്നാണ് ഉത്തരവിട്ടിട്ടുള്ളത്.