കാഞ്ഞിരപ്പള്ളി പോലീസിന്റെ നിഴൽ യുദ്ധം ഇനി പാക്കിസ്ഥാനിലോ…..
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പോലീസിന്റെ നിഴൽ യുദ്ധം ഇനി പാക്കിസ്ഥാനിലോ….. അമൽജ്യോതി വിഷയത്തിൽ ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും എതിരെ പോസ്റ്റിട്ട.. അബ്ദുൽ ജലീൽ താഴത്ത്പാഠം എന്ന ഫെയ്സ്ബുക്ക് ഐഡി പാക്കിസ്ഥാൻ സ്വദേശിയുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഐ ഡി യെന്ന് സോഷ്യൽ മീഡിയ ഫേക്ക് അക്കൗണ്ടിനെതിരെ എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ കാഞ്ഞിരപ്പള്ളി പോലീസിനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ. പോലീസിനെ വെട്ടിലാക്കിയത് കോട്ടയത്തെ ഓൺലൈൻ മാധ്യമപ്രവർത്തകൻ. കോട്ടയത്തുള്ള ഒരു ഓൺലൈൻ മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഒരു ചാനലിൽ അമൽജ്യോതി കോളേജിലെ ആത്മഹത്യ വാർത്ത വന്ന പോസ്റ്റിനു താഴെ ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾക്കെതിരെ വർഗീയ പോസ്റ്റിട്ട അബ്ദുൽജലീൽ താഴത്ത് പാടം തിരൂർ.. എന്നയാൾക്കെതിരെയാണ് ഇയാൾ പരാതി നൽകിയത്. മലപ്പുറം സ്വദേശിയുടെ പേര് പറഞ്ഞ് ഹിന്ദു ക്രിസ്ത്യൻ തീവ്രസംഘടനകൾ വ്യാപക വർഗീയ പ്രചരണം നടത്തിയിരുന്നു. ഈ ഫേസ്ബുക്ക് ഐ ഡി യാണ്… പാക്കിസ്ഥാൻ സ്വദേശിയുടെ ഫോട്ടോ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ അക്കൗണ്ട് ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. പോലീസിലെ സൈബർ വിങ്ങ് വിചാരിച്ചാൽ നിമിഷ നേരങ്ങൾക്കുള്ളിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചയാളെ തിരിച്ചറിയാൻ കഴിയുമെന്ന സാഹചര്യമുള്ളപ്പോഴാണ്.. കാഞ്ഞിരപ്പള്ളി പോലീസ് നിഴൽ യുദ്ധം നടത്തി അപഹാസിതരായിരിക്കുന്നത്