മുണ്ടക്കയത്ത് വാക്ക് തർക്കത്തിനിടെ ജേഷ്ഠൻ പിടിച്ചു തള്ളിയ അനിയൻ മരിച്ചു
മുണ്ടക്കയം, മൈക്കോളജി തോട്ടക്കര രഞ്ജിത് (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ജേഷ്ടൻ അജിത് (32) നായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അവിവാഹിതരായ സഹോദരങ്ങൾ മാതാവിനൊപ്പമാണ് താമസിച്ചു പോന്നിരുന്നത്. രാത്രി സംസാരിച്ചിരുന്ന ഇരുവരും തമ്മിൽ നടത്തിയ വാക്കുതർക്കം സംഘർഷത്തിലാവുകയായിരുന്നു. ഇതിനിടെ അജിത് അനുജനെ പിടിച്ചു തള്ളിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോയി. തുടർന്നു രഞ്തിന് ശാരീരീക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്നു മാതാവ് പാറത്തോട്ടിലെ സ്വകാര്യാശുപത്രിയിലും തുടർന്നു ഇരുപത്തി ആറാം മൈലിലെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറി യിൽ.
അസ്വാഭാവിക മരണത്തിന് മുണ്ടക്കയം പൊലീസ് കേസെടുത്തു.
അജിത്തിനായി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു.