മുണ്ടക്കയം വണ്ടൻപതാൽ തേക്കുംകൂപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു
ചിത്രം സാങ്കൽപ്പികം
മുണ്ടക്കയം വണ്ടൻപതാൽ തേക്കുംകൂപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു
മുണ്ടക്കയം:മുണ്ടക്കയം വണ്ടൻപതാൽ തേക്കുംകൂപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടിയായിരുന്നു സംഭവം. കൂട്ടിക്കൽ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ലൈൻമാൻ സന്തോഷ് കുമാറിനാണ് പരിക്കേറ്റത്. കുഴിമാവിൽ നിന്നും
കൂട്ടിക്കലിലേക്ക് ജോലിക്ക് പോകുമ്പോൾ വണ്ടൻ പതാൽ ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വച്ച് കാട്ടുപന്നികൾ സന്തോഷിന്റെ ബൈക്ക് കുത്തി മറിച്ചിടുകയായിരുന്നു. നിലത്ത് വീണ സന്തോഷിനെ കാട്ടുപന്നികൾ ആക്രമിക്കാൻ തുനിയുന്നതിനിടെ ബൈക്ക് സ്റ്റാർട്ട് ആക്കി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് സഹപ്രവർത്തകരെ വിവരം അറിയിച്ച് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പരുക്ക് ഗുരുതരമാണെന്ന് കണ്ടതോടുകൂടി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു