വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ശിൽപശാല ജൂൺ 27 ന്
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ശിൽപശാല ജൂൺ 27 ന് പൊൻകുന്നം മഹാത്മ ഗാന്ധി ടൗൺ ഹാളിൽ വെച്ച് നടക്കും.രാവിലെ 10 മണിക്ക് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ ജില്ലാ പ്രസിഡണ്ട് ലാലിച്ചൻ ജോർജ് അദ്ധ്യക്ഷനാവും. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇഖ്ബാൽ, സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി അഡ്വ.ഡി. ബൈജു എന്നിവർ ക്ലാസുകൾ നയിക്കും.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എസ്. പ്രദീപ് കുമാർ, സെക്രട്ടറിമാരായ എസ്.അനിൽകുമാർ, അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുകേഷ് മുരളി, പി.എ.മൻസൂർ, സലീന മജീദ് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകും. ജില്ലാ സെക്രട്ടറി അഡ്വ.എം.എ.റിബിൻ ഷാ ഭാവി പരിപാടി അവതരിപ്പിക്കും.എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ പരീക്ഷകളിലും മറ്റ് വിവിധ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച വഴിയോര കച്ചവട തൊഴിലാളി കുടുംബാംഗങ്ങൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. ജില്ലയിലെ പതിനായിരം യൂണിയൻ അംഗങ്ങളെ പ്രതിനിധാനം ചെയ്ത് നൂറ് പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കും.