കെ.എസ്.ആര്‍.ടി.സി യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് പൊന്‍കുന്നത്ത്; ഉദ്ഘാടനം നാളെ

കെ.എസ്.ആര്‍.ടി.സി യാത്ര ഫ്യൂവല്‍സ്
ഔട്ട്‌ലെറ്റ് പൊന്‍കുന്നത്ത്; ഉദ്ഘാടനം 26ന്

കോട്ടയം: ഇന്ധനവിതരണരംഗത്ത് കെ.എസ്.ആര്‍.ടി.സിയുടെ ന്യൂനത സംരംഭമായ യാത്ര ഫ്യൂവല്‍സിന്റെ ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ് പൊന്‍കുന്നത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ജൂണ്‍ 26ന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്കും ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാനാകും. ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് ഇന്ധനവിതരണ രംഗത്ത് കെ.എസ്.ആര്‍.ടി.സിയുടെ സാന്നിധ്യമുറപ്പിക്കലാണ് ‘യാത്ര ഫ്യൂവല്‍സ്’ വിഭാവന ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണപാക്കേജ് 2.0ന്‍െ ഭാഗമാണു പദ്ധതി. സംസ്ഥാനത്തെ 14-ാം ഔട്ട്ലെറ്റാണിത്. ഹരിത ഇന്ധനങ്ങളായ സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് എന്നിവയും ഭാവിയില്‍ ഈ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകും. കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പൊന്‍കുന്നം യാത്രാ ഫ്യൂവല്‍സ് അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാവും. കേരള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ ആന്‍ഡ് സ്റ്റേറ്റ് ഹെഡ് സഞ്ജീബ് ബെഹ്‌റ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍. ശ്രീകുമാര്‍ ആദ്യവില്‍പ്പന നിര്‍വഹിക്കും. ഗതാഗതവകുപ്പ് സെക്രട്ടറിയും കെ. എസ്. ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ പി.എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page