ഡ്രൈവിംഗ് പരിശീലനം പൂർത്തീകരിച്ച വനിതകൾക്ക് ലൈസൻസ് വിതരണം ഉദ്ഘാടനം 26ന്

ഡ്രൈവിംഗ് പരിശീലനം പൂർത്തീകരിച്ച
വനിതകൾക്ക് ലൈസൻസ് വിതരണം ഉദ്ഘാടനം 26ന്

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വനിതകളെ സൗജന്യ ഡ്രൈവിംഗ് പരിശീലനത്തിലൂടെയും  കുടുംബശ്രീ മുഖാന്തരം നടപ്പാക്കിയ പരിശീലനത്തിലൂടെയും ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയ വനിതകൾക്കുള്ള ലൈസൻസ് വിതരണോദ്ഘാടനം ജൂൺ 26ന് ഉച്ചയ്ക്ക് 12.30 ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണിരാജു നിർവഹിക്കും.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. സമ്മേളന ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ അഡ്വ. ഗിരീഷ് എസ്.നായർ, ജയകുമാർ കുറിഞ്ഞിയിൽ, ഷാജി നെല്ലേപറമ്പിൽ, പ്രശാന്ത് മാലമല, ഉഷാ പ്രകാശ് എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page