എം.ജി പി.ജി ഏകജാലകം; ട്രയല്‍ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്നത്തെ(22.06.23) എം ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
എം.ജി പി.ജി ഏകജാലകം; ട്രയൽ അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു.
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ജൂൺ 26 വരെ സൗകര്യമുണ്ടാകും.
പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നന്പർ, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താൻ കഴിയുക.
ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് അടച്ചശേഷം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും 26 വരെ അപേക്ഷ നൽകാം.
കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ചവർക്കും ഈ സമയപരിധിക്കുള്ളിൽ ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും പുതിയതായി അപേക്ഷിക്കുന്നതിനും സാധിക്കും. ഇതിന് കമ്യൂണിറ്റി മെരിറ്റ് ക്വാട്ട ലോഗിൻ ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.
(പി.ആർ.ഒ/39/683/2023)
എം.ജി ബിരുദ ഏകജാലകം; പ്രവേശനം ഉറപ്പാക്കണം
എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്‌സുകളിലേക്ക് ഒന്നാം അലോട്‌മെൻറ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് ഇന്ന്(ജൂൺ 22) വൈകുന്നേരം നാലിനു മുൻപ് പ്രവേശനം ഉറപ്പാക്കണം.
സ്ഥിര പ്രവേശനം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീസ് അടയ്ക്കണം. താത്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ഓൺലൈനിൽ ഫീസ് അടച്ച് താത്കാലിക പ്രവേശനം തെരഞ്ഞെടുക്കുന്‌പോൾ ലഭിക്കുന്ന അലോട്‌മെൻറ് മെമ്മോ കോളജിലേക്ക് ഇമെയിലിൽ നൽകി ഇന്നുതന്നെ താത്കാലിക പ്രവേശനം ഉറപ്പാക്കണം.
പ്രവേശനം ഉറപ്പായതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്യാം. പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികൾ സർവകലാശാലയ്ക്ക് നൽകുന്നതിന് കൺഫർമേഷൻ സ്ലിപ്പ് കൈവശം ഉണ്ടായിരിക്കണം.
ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കാൻ കഴിയില്ല. ഇന്നു വൈകുന്നേരം നാലിനു മുൻപ് ഫീസ് അടക്കാത്തവരുടെയും ഫീസ് അടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്‌മെൻറ് റദ്ദാക്കപ്പെടും.
(പി.ആർ.ഒ/39/684/2023)
ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ; ജുൺ 30 വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലർ ഫുൾ ടൈം പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം.
ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിൻ ആൻറ് പോർട്ട് മാനേജ്‌മെൻറ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളായ ഫുഡ് പ്രോസ്സസിംഗ് ആൻറ് ക്വാളിറ്റി അഷ്വറൻസ്, ഡാറ്റ ആൻറ് ബിസിനസ് അനലിറ്റിക്‌സ് എന്നിവയാണ് കോഴ്‌സുകൾ.
ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു വിജയിച്ചവർക്കും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിൽ(www.dasp.mgu.ac.
(പി.ആർ.ഒ/39/685/2023)
എൻ.എസ്.എസ് വാർഷികയോഗം ഇന്ന്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാരുടെ വാർഷിക യോഗം ഇന്ന്(ജൂൺ 22) അമലഗിരി, ബി.കെ. കോളജിൽ നടക്കും. വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും.
രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ അധ്യക്ഷത വഹിക്കും. എൻ.എസ്.എസ് പ്രോഗ്രാം കോ-ഒർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ പ്രവർത്തന മാർഗരേഖ അവതരിപ്പിക്കും.
സർവകലാശാലയുടെ കീഴിലുള്ള 282 എൻ.എസ്.എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 2023-24 വർഷത്തെ ആക്ഷൻ പ്ലാൻ, സർവകലാശാലാ തല പദ്ധതികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും.
(പി.ആർ.ഒ/39/686/2023)
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂലൈ മൂന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ആർക്ക്(2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് ജൂൺ 28 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ജൂൺ 29ന് പിഴയോടു കൂടിയും ജൂൺ 30ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 65 രൂപ നിരക്കിൽ (പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.
(പി.ആർ.ഒ/39/687/2023)
വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷൻ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ വൈവ വോസി പരീക്ഷ ജൂൺ 26ന് എറണാകുളം മഹാരാജാസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
(പി.ആർ.ഒ/39/688/2023)
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി – ജൂൺ 2023 പരീക്ഷകളുടെ(2022 അഡ്മിഷൻ റഗുലർ, 2016-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 10 മുതൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
……………………
ഒന്നാം സെമസ്റ്റർ എം.എസ്.സി ജിയോളജി – മാർച്ച് 2023 പരീക്ഷയുടെ(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 27 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
(പി.ആർ.ഒ/39/689/2023)
പരീക്ഷാ ഫലം
2022 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് – 2013-2014, 2015-2017 അഡ്മിഷനുകൾ സപ്ലിമെൻററി), ബി.എ(ക്രിമിനോളജി) എൽ.എൽ.ബി (ഓണേഴ്‌സ് – 2011 അഡ്മിഷൻ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി(20122014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ ആറു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
……………………….
2022 ജൂലൈയിൽ നടന്ന ഏഴാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(20142016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ രണ്ടു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
(പി.ആർ.ഒ/39/690/2023)