ധനലക്ഷ്മി ചികില്‍സാ സഹായ ഫണ്ട് സമാഹരണം 18 ന്
ധനലക്ഷ്മി ചികില്‍സാ സഹായ ഫണ്ട് സമാഹരണം 18 ന്
കാഞ്ഞിരപ്പള്ളി: അപൂര്‍വ്വ രോഗം ബാധിച്ച് എറണാകുളം അമൃതാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ധനലക്ഷ്മി ചികില്‍സാ ഫണ്ട് ജൂണ്‍ 18ന് ശേഖരിക്കും.രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, 15, 18, 19 വാര്‍ഡുകളിലെ എല്ലാ വീടുകളില്‍ നിന്നും ധനം ശേഖരിക്കും. പാത്തോട് ചിറ ഭാഗത്ത് കൊട്ടാരത്തില്‍ മഹേഷ് – ധന്യ ദമ്പതികളുടെ മകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ധനലക്ഷ്മി (10) ന് അപൂര്‍വ്വ രോഗമാണ് ബാധിച്ചിട്ടുള്ളത്.