ബി.എഡ് എകജാലക പ്രവേശനം രജിസ്‌ട്രേഷൻ ജൂൺ 20 വരെ
ബി.എഡ് എകജാലക പ്രവേശനം
രജിസ്‌ട്രേഷൻ ജൂൺ 20 വരെ
മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിൽ 2023 -24 അക്കാദമിക് വർഷത്തെ ബി.എഡ് ഒന്നാം സെമസ്റ്റർ ഏകജാലക പ്രവേശനത്തിന് ജൂൺ 20 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. cap.mgu.ac.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
എയ്ഡഡ് കോളേജുകളിലെ 70 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ പ്രോഗ്രാമുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് പ്രവേശനം. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സ്‌പോർട്‌സ്, ഭിന്നശേഷി വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും ഏകജാലകം വഴി സർവകലാശാല തന്നെയാണ് പ്രവേശനം നടത്തുന്നത്.
മാനേജ്‌മെൻറ് ക്വാട്ടയിൽ പ്രവേശനം തേടുന്നവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ക്യാപ് ഐ.ഡി കോളേജുകളിൽ സമർപ്പിക്കണം. മാനേജ്‌മെൻറ് ക്വാട്ടാ പ്രവേശനം അതത് കോളേജുകൾ തന്നെയായാണ് നടത്തുക. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 19ന് ആരംഭിക്കും.