കാഞ്ഞിരപ്പള്ളി ദേശീയപാതയോരത്തെ നടപ്പാതയിൽ കോൺക്രീറ്റ് സ്ലാബിനിടയിൽ 7 വയസ്സുകാരിയുടെ കാൽ കുടുങ്ങി .
നടപ്പാതയിലെ സ്ലാബിനിടയിൽ ബാലികയുടെ കാൽ കുടുങ്ങി
കാഞ്ഞിരപ്പള്ളി ദേശീയപാതയോരത്തെ നടപ്പാതയിൽ കോൺക്രീറ്റ് സ്ലാബിനിടയിൽ 7 വയസ്സുകാരിയുടെ കാൽ കുടുങ്ങി .
ഇന്നലെ രാത്രി 8.45നു പേട്ടക്കവലയിലെ പാലത്തിനു സമീപമായിരുന്നു അപകടം.
പുഞ്ചവയൽ ഞാറയ്ക്കാമറ്റത്തിൽ അജിത്തിന്റെ മകൾ അമയയുടെ ഇടതുകാലാണു സ്ലാബുകൾക്കിട യിലെ വിടവിലൂടെ താഴേക്കു പോയത്.
അച്ഛനും അമ്മയ്ക്കുമൊപ്പം തുണിക്കടയിൽ നിന്നു വസ്ത്രങ്ങൾ വാങ്ങി പുറത്തിറങ്ങിയപ്പോഴാണു സംഭവം. സ്ലാബുകൾക്കിടയിൽ കാൽമുട്ടുവരെ കുടുങ്ങിയ നിലയിലായിരുന്നു.
അഗ്നി രക്ഷാസേനയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്.