വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പി എസ് സി അഭിമുഖം

പി.എസ്.സി. അഭിമുഖം

കോട്ടയം: കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈ സ്‌കൂൾ ടീച്ചർ-ഹിന്ദി (കാറ്റഗറി നമ്പർ 422/2019) തസ്തികയിലേക്ക് ജനുവരി ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ ജൂൺ 15,16 തീയതികളിൽ രാവിലെ 9.30 ഉച്ചക്ക് 12.00നും  നടത്തും. ഇത് സംബന്ധിച്ച അറിയിപ്പ് ഒ.ടി.ആർ പ്രൊഫൈൽ, എസ്. എം.എസ് മുഖേന നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് / ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പ്രമാണങ്ങൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം ഉദ്യോഗാർത്ഥികൾ കോട്ടയം ജില്ലാ ഓഫീസിൽ ഹാജരാകണം.
(കെ.ഐ.ഒ.പി.ആർ. 1458/2023)

പി.എസ്.സി. അഭിമുഖം

കോട്ടയം:  ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ -യു. പി.എസ് -മലയാളം മീഡിയം (കാറ്റഗറി നമ്പർ 525/2019) തസ്തികയിലേക്ക് ജനുവരി 27 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ ജൂൺ 14ന് രാവിലെ 9.30 നും ഉച്ചക്ക് 12 നും  നടത്തും . അറിയിപ്പ് ഒ.ടി.ആർ പ്രൊഫൈൽ, എസ്. എം.എസ് മുഖേന നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് / ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പ്രമാണങ്ങൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം ഉദ്യോഗാർത്ഥികൾ കോട്ടയം ജില്ലാ ഓഫീസിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page