പട്ടിക വർഗ പ്രൊമോട്ടർ: ജൂൺ 20 വരെ അപേക്ഷിക്കാം

പട്ടിക വർഗ
പ്രൊമോട്ടർ:
ജൂൺ 20 വരെ
അപേക്ഷിക്കാം

കോട്ടയം: പട്ടിക വർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിനു കീഴിൽ പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസുകളിലുള്ള 25 പട്ടികവർഗ പ്രൊമോട്ടർ തസ്തികകളിലും, കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികളിലെ 14 പട്ടിക വർഗ | ഹെൽത്ത് പ്രൊമോട്ടർ തസ്തികകളിലും ഉൾപ്പെടെ 39 പ്രൊമോട്ടർ തസ്തികകളിലേക്ക് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഈ  വിജ്ഞാപനത്തിലെ പ്രായപരിധി 20 -35 വയസ് എന്നത് 20-40 ആക്കി പുനർ നിർണയിച്ച് സർക്കാർ ഉത്തരവായി. സേവനസന്നദ്ധതയുള്ളവരും പത്താം ക്ലാസ് യോഗ്യതയുള്ളവരുമായ പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തങ്ങളുടെ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസിൽ ജൂൺ 20ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പു സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരപ്പളളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിലോ/വൈക്കം/പുഞ്ചവയൽ/മേലുകാവ് ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസിലോ പട്ടിക വർഗ വികസന ഡയറക്ടറാഫീസിലോ ബന്ധപ്പെടാം. ഫോൺ: 04828 202751

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page