കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ്,7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ, മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ, വിവാദം കത്തുന്നു; പ്രതിഷേധം ശക്തമാക്കി കെഎസ് യു
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ചറർ നിയമനത്തിന് ഉപയോഗിച്ച സംഭവത്തിൽ വിവാദം കത്തുന്നു. വ്യജരേഖ നിർമ്മിച്ച മഹാരാജാസിലെ തന്നെ പൂർവവിദ്യാർഥിനി കെ വിദ്യയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.
എന്നാൽ അട്ടപ്പാടിയിൽ അഭിമുഖത്തിനിടെയാണ് വിദ്യനൽകിയ വ്യജ രേഖകൾ പിടിക്കപ്പെട്ടത്. ഹാജരാക്കിയ രേഖകളിൽ സംശയം തോന്നിയ കേളേജ് അധികൃതർ മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് തെളിഞ്ഞു. തുടർന്ന് മഹാരാജാസ് കോളേജ് പൊലീസിൽ പരാതി നൽകി.
ഇതേ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവർ പാലക്കാട്. കാസർഗോഡ് എന്നിവിടങ്ങളിലെ സർക്കാർ കോളേജിൽ ജോലി ചെയ്തിരുന്നു. തുടർച്ചയായി സർക്കാർ കോളേജുകളിൽ ഇവർക്ക് ലഭിച്ച നിയമനങ്ങൾ ഉന്നത രാഷ്ട്രീയ ഇടപെടലിലൂടെയാണെന്നും ആരോപണമുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട് കാസർകോട് കരിന്തളം ഗവ.കോളജിൽ ഇന്ന് അടിയന്തര കൗൺസിൽ ചേരും. വിദ്യക്കെതിരെ പരാതി നൽകുന്നതിനെക്കുറിച്ച് തീരുമാനിക്കാനാണ് അടിയന്തര കൗൺസിൽ യോഗം ചേരുന്നത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യ കരിന്തളം ഗവ.കോളജിൽ ഗസ്റ്റ് ലക്ച്ചറായി ജോലി ചെയ്തിരുന്നു.
മറ്റൊരു കോളേജിൽ അഭിമുഖത്തിനെത്തിയെങ്കിലും പാനലിൽ മഹാരാജാസ് കോളേജിലെ അധ്യാപിക ഉണ്ടായിരുന്നതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. കാസർഗോഡ് സ്വദേശിനിയായ വിദ്യ കെ എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ്വവിദ്യാർത്ഥിനിയാണ്. മഹാരാജാസ് കോളേജിൽ 2018-2019, -2021-2021 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന് തെളിയിക്കുന്ന വ്യാജരേഖയാണ് ഇവർ ഉണ്ടാക്കിയത്.