കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിൽ വനിത ഫിറ്റ്നസ് സെന്റർ ആരംഭിച്ചു

കോട്ടയം:   പൊതുജന ആരോഗ്യരംഗത്ത് സംസ്ഥാനത്തുണ്ടായ മാറ്റം ഇതര സംസ്ഥാനങ്ങൾക്കും രാജ്യത്തിനും മാത്യകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .
കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിൽ ആരംഭിച്ച വനിത ഫിറ്റ്നസ് സെന്റർ ഉദ്ഘാടനo ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം എല്ലാ ആശുപത്രികളിലും എത്തിക്കാനായി എന്നും മന്ത്രി പറഞ്ഞു. വനിതാ ഫിറ്റ്നസ് സെൻറർ പോലെയുള്ളവ കായിക വ്യായാമത്തിനുള്ള അവസരങ്ങളായി കണ്ടു, നല്ല രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു. ചടങ്ങിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് .കെ. മണി അധ്യക്ഷത വഹിച്ചു.
ഗവ ചീഫ് ഡോ. എൻ .ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഫിറ്റ്നസ് സെന്റർ ഒരുക്കിയ കോട്ടയം ആർ .ജെ എൻറർപ്രൈസിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ .വി .ബിന്ദു അനുമോദിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ആർ. ശ്രീകുമാർ , വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ജോൺ , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലതാ ഷാജൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.രവീന്ദ്രൻ നായർ ,ഗീതാ എസ്.പിള്ള, ലത ഉണ്ണികൃഷ്ണൻ ,ശ്രീജിത്ത് വെള്ളാവൂർ, ഗ്രാമപഞ്ചായത്ത് അംഗം ആൻറണി മാർട്ടിൻ ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാന്തി, ആർ.എം.ഒ രേഖ ശാലിനി ,സെക്രട്ടറി പി.എൻ. സുജിത്ത് എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page