എരുമേലി ശബരി എയർപോർട്ട് പ്രാഥമിക നടപടികൾ അന്തിമഘട്ടത്തിലേക്ക്.
എരുമേലി ശബരി എയർപോർട്ട് പ്രാഥമിക നടപടികൾ അന്തിമഘട്ടത്തിലേക്ക്.
എരുമേലി : നിർദ്ദിഷ്ട ശബരി എയർപോർട്ട് യാഥാർത്ഥ്യമാകുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്കെത്തിയിരിക്കുന്നു എന്ന് അഡ്വ. സെബാസ്റ്റ്യൻ കു കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏരിയായാണ് നിർദിഷ്ട എയർപോർട്ടിന്റെ ഭാഗമായി വരിക. ലാൻഡ് അക്കസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 സെക്ഷൻ 4(1)പ്രകാരം ഉള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും തുടർന്ന് അതിൻപ്രകാരം സർക്കാർ ചുമതലപ്പെടുത്തിയ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന ഏജൻസി സാമൂഹ്യ ആഘാത പഠനം നടത്തി 12.05.2023 ൽ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഈ റിപ്പോർട്ട് പ്രകാരം സ്ഥലം ഏറ്റെടുപ്പ് ബാധിക്കുന്ന 300 ലധികo ആളുകളെ കേൾക്കുന്നതിനു വേണ്ടി ഈ മാസം 12,13 തീയതികളിൽ എരുമേലി റോട്ടറി ഹാളിൽ വച്ച് പബ്ലിക് ഹിയറിങ് മേൽ ഏജൻസി നടത്തുന്നതാണ്. ജനങ്ങളുടെ ഭാഗം കൂടി കേട്ടതിനു ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് ആണ്. തുടർന്ന് പുനരധിവാസ പാക്കേജ് അടക്കം ശുപാർശ ചെയ്യുന്നതിന് സോഷ്യോളജിസ്റ്റുകൾ, റീഹാബിലിറ്റേഷൻ എക്സ്പേർട്ട്സ്, ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന എക്സ്പേർട്ട് കമ്മിറ്റിയെ നിയോഗിക്കും. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുക.