മണിമലയാറ്റിൽ നിന്ന് നീക്കം ചെയ്തു മുണ്ടക്കയം മേഖലയിൽ സംഭരിച്ചിരിക്കുന്ന മണൽ ഈ ലേലം ചെയ്യും
ഇ- ലേലം
കോട്ടയം: മണിമലയാറ്റിൽ നിന്ന് നീക്കം ചെയ്ത് പൈങ്ങന – സ്രാമ്പി, സെന്റ് ജോർജ് ഗ്രൗണ്ട്, പുതുവേലി ഗ്രൗണ്ട്, മുണ്ടക്കയം പൈങ്ങന തോട്, പഞ്ചായത്ത് സ്റ്റേഡിയം എന്നീ യാർഡുകളിൽ ശേഖരിച്ചിട്ടുള്ള മണ്ണ് – മണൽ നിക്ഷേപം ഇ- ലേലം ചെയ്യും. https://eauction.gov.in എന്ന വെബ്‌സൈറ്റിൽ 2023_GOK _68 എന്ന ലേല ഐ.ഡി.യായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. താത്പര്യമുള്ളവർ ജൂൺ 11 ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ജൂൺ 13 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ലേലത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 9747820560