ഹൈമാസ്റ്റ്,മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും.
മുണ്ടക്കയം മൂന്നാം വാര്‍ഡിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ആന്റോ ആന്റണി എം പി അനുവദിച്ച ഹൈമാസ്റ്റ്,മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും.വാര്‍ഡ് മെമ്പര്‍ ലിസി ജിജി യുടെ നിവേദന പ്രകാരം മുറിക്കല്ലുംപുറം കോളനിയില്‍ മിനി മാസ്റ്റ് ലൈറ്റും ബൈപാസ് റോഡില്‍ കോസ് വേ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റുമാണ് സ്ഥാപിക്കുന്നത്.വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ യു ഡി എഫ് നേതാക്കള്‍ പങ്കെടുക്കും