തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കൈയിലുണ്ടായിരുന്ന സീറ്റും തിരഞ്ഞെടുപ്പില്‍ നഷ്ടമായി
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കൈയിലുണ്ടായിരുന്ന സീറ്റും തിരഞ്ഞെടുപ്പില്‍ നഷ്ടമായി. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് സിറ്റിങ്ങ് സീറ്റ് നഷ്ടമായത്. ഇവിടെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎമ്മാണ് ജനപക്ഷ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.പഞ്ചായത്തംഗമായിരുന്ന ഷെല്‍മി റെന്നി രാജിവെച്ച ഒഴിവിലേക്ക് ശക്തമായ ത്രികോണമത്സരമാണ് നടന്നത്. സിപിഎമ്മിലെ ബിന്ദു അശോകന്‍ കോണ്‍ഗ്രസിലെ മഞ്ജു ജെയ്മോനെ 12 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥി ബിന്ദു അശോകന്‍ 264 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഞ്ജു ജെയ്മോന്‍ 252 വോട്ടുകള്‍ പിടിച്ചു. ബിജെപി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥിക്ക് 239 വോട്ടുകളും കിട്ടി.സിറ്റിങ്ങ് സീറ്റ് കൈവിട്ടതോടെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിക്ക് പ്രതിനിധിയില്ലാതായി. 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന്റെ അംഗ സഖ്യ ഏഴാകുകയും ചെയ്തു. കേരള കോണ്‍ഗ്രസിന് ഒന്നും കോണ്‍ഗ്രസിന് അഞ്ചും മെമ്പര്‍മാരുണ്ട് പഞ്ചായത്തില്‍. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഇവിടെ നാലാം സ്ഥാനത്തായിരുന്നു.