കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മരം വീണു ഗതാഗതം സ്തംഭിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിക്ക് സമീപം റോഡിനു കുറുകെ മരം ഒടിഞ്ഞു വീണു. കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്ഥലത്തെത്തി മരം വെട്ടി മാറ്റി. ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു