കണ്ണിമലയിൽ ടിപ്പർ ലോറി മറിഞ്ഞു.
എരുമേലി: എരുമേലിയിൽ ലോഡുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് മുണ്ടക്കയം – എരുമേലി റോഡിൽ കണ്ണിമലയിൽ ആയിരുന്നു അപകടം.
ലോഡ് കയറ്റി വന്ന ലോറി കണ്ണിമല കയറ്റത്തിൽ തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.