പാലപ്ര എസ് എൻ ഡി പി ശാഖയിലെ ഗുരുകൃപ കുടുംബ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു
പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പാറത്തോട് – പാലപ്ര എസ് എൻ ഡി പി ശാഖയിലെ ഗുരുകൃപ കുടുംബ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുടുംബ യൂണിറ്റിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കി ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ സെക്രട്ടറി വിനോദ് കിളിരുക്കുന്നേൽ അദ്ധ്യക്ഷനായിരുന്നു. വനിതാ സംഘം പ്രസിഡന്റ് ശോഭ വേണു , ശാഖാ മാനേജിംഗ് കമ്മറ്റിയംഗം മഹേഷ് കൊട്ടാരം, യൂണിറ്റ് കൺവീനർ മനോജ് പി.ആർ , ജോയിന്റ് കൺവീനർ ജയപാലൻ, കൊച്ചുതോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിനോദ് കിളിരുകുന്നേലിനെ യൂണിറ്റ് കൺവീനർ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.