മുണ്ടക്കയം ഇഞ്ചിയാനിയിൽ കാറ്റിലും മഴയയിലും വൻ നാശനഷ്ടം
മുണ്ടക്കയം ഇഞ്ചിയാനിയിൽ കാറ്റിലും മഴയയിലും വൻ നാശനഷ്ടം
മുണ്ടക്കയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ കാറ്റിലും മഴയെത്തും വൻനാശ നഷ്ടം. തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടി പെയ്ത മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും ഇഞ്ചിയാനി സ്രാമ്പിക്കോളനി ഭാഗത്ത് നാശനഷ്ടം ഉണ്ടായി. മാപ്പിളക്കുന്നേൽ ലാലിച്ചെന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ നാൽപ്പതിലധികം റബർ മരങ്ങളും ജാതി തേക്ക് എന്നിവ കാറ്റിൽ നശിച്ചു. മറ്റത്തിൽ എസ്റ്റേറ്റിലെ തേക്കുമരം കടപുഴകി വൈദ്യുതി ലൈനിന് മുകളിൽ വീണ് വൈദ്യുതി ബന്ധം താറുമാറായി. ഇന്ത്യാനി ചിലമ്പിക്കുന്നേൽ കറിയാച്ചന്റെ വീടിന് ചെറിയ നാശനഷ്ടമുണ്ടായി. കുളത്തുങ്കൽ അപ്പച്ചന്റെ വീടിനു മുകളിലേക്ക് തേക്കുമരം കടപുഴകി വീണു.