കാഞ്ഞിരപ്പള്ളി കെ എം എ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ഗ്രാമസഭാ യോഗം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കെ എം എ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് എട്ടാം വാർഡ് ഗ്രാമസഭാ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കെ എം എ ജംഗ്ഷനിൽ നിന്നും പുതിയ ഫീഡർ വലിച്ച് ചെട്ടിപറമ്പ് ജംഗ്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുക, ആരോഗ്യ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.ഇക്ബാൽ ഇല്ലത്തു പറമ്പിൽ ഇത് സംബൻധിച്ച് പ്രമേയങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി എൻ രാജേഷ്, ബി ആർ അൻഷാദ് എന്നിവർ സംസാരിച്ചു.