വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന കുടുംബനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു.
വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന കുടുംബനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പിതാംബരന്‍ വീട്ട തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം പിന്നീട്. ഭാര്യ: കുട്ടിയമ്മ. മക്കള്‍: ശ്രീജ, ലിജ, നിജ. മരുമക്കള്‍: സതീഷ് (രാമപുരം), അനീഷ് (രാമപുരം), പരേതനായ ഷിബു.